.
എഴുത്ത് ഒരു സ്വാർത്ഥത!
സർഗാത്മകത ഒരു മതി ഭ്രമവും!!
ഉന്മാദിയുടെ ജല്പനങ്ങൾ..
സ്വപ്നാടകന്റെ മായക്കാഴ്ചകൾ... പണ്ഡിതരുടെ പ്രാസ വികൃതികൾ....
പേറ്റുനോവ് ഏറുന്ന മൗലിക പിറപ്പുകൾ.
ചിലപ്പോൾ എഴുത്ത് ഒരു ജനനം
ചിലപ്പോൾ ക്ലോണിങ്
ചില നേരം ഒരു കൊള്ളിയാൻ
പലപ്പോഴും സ്വാർത്ഥത !
വാക്കിനായി വാണി കടാക്ഷമർത്ഥിച്ചവർ... വാക്കിൻറെ വക്കുകൾ രാകി മിനുക്കിയോർ...
വാക്കിനായപരന്റെ വാക്കു പരത്തിയോർ..
പ്രകൃതിയിൽ, പ്രണയത്തിൽ, വിപ്ലവത്തിൽ,
അസ്ഥിത്വവ്യഥകളിൽ,
വാക്കു കൊരുത്തവർ...
വാക്കിലും ചെയ്ത്തിലും ഒന്നായി നിന്നവർ...
വാക്കറം പറ്റിയോർ!
വാക്കായി മാറിയോർ!!
പലർക്കും എഴുത്ത് ഒരു സ്വാർത്ഥത.
No comments:
Post a Comment