Thursday, November 26, 2020

പിൻവിളികൾ

 


സ്വാർത്ഥ മോഹങ്ങളുടെ സാർത്ഥവാഹകാ,

 നിൻ ശ്രവണ പുടങ്ങൾക്ക് ശേഷിയുണ്ടോ?


ഹൃദയ രക്തത്തിൻറെ തീക്ഷ്ണത ഏറ്റുന്ന 


കൺപീലിയോരത്തൊരീറം പടർത്തുന്ന,


സംഗ്രാമ ഭൂമികളിൽ വ്യൂഹം ചമയ്ക്കുന്ന,


 അന്തരാത്മാവിനെ കുത്തിനോവിക്കുന്ന,


 പിൻവിളികൾ കേൾക്കുവാൻ ??


കാതോർത്തിരുന്നവർ പലരുണ്ട് മണ്ണിതിൽ...


 ചിതറിയ സ്വരങ്ങളെ തേടിയോർ ചിലരുണ്ട്...


 നാട്ടു കൂട്ടങ്ങളിൽ തനിയെ നടന്നവർ.


ശൂന്യതയിൽ എവിടെയോ ശബ്ദം തിരഞ്ഞവർ.


 നിശബ്ദതയിൽ എവിടെയോ ശ്രുതിമീട്ടി നോക്കിയോർ.


ഉൾവിളികൾ കേൾക്കുവാൻ കാത് കുഴിച്ചവർ.


ഒടുവിൽ ഒരു പിൻവിളി ആയി സ്വയം മാറിയോർ.....


കഴിയില്ല  ഇന്നിന്റെ കാതിനാലൊരുവനും

അപരനുയർത്തുന്ന പിൻവിളി 

കേൾക്കുവാൻ !!

No comments:

Post a Comment

റോഡോഡെൻഡ്ഡ്രോൺ

  ചൊക്രൻ്റെ മേൽ ചെരുവിലൊന്നിൽ വെള്ളിനീരൊഴുകുന്ന കല്ലിന്നോരത്തിലായ് മലയാട് മേയുന്ന പുൽമേടിലൊന്നി -ലിന്നെത്ര ഋതുക്കൾ താണ്ടി ഞാനിങ്ങനെ... കാറ്റ...