Thursday, November 26, 2020

താദാത്മ്യം

 


മരുഭൂമിയാമെന്റെ മനസ്സിൽ നിൻ പ്രണയമൊരു മഴയായി പെയ്തു നിറഞ്ഞു.


 വേനൽ കരിച്ചൊരെൻ പച്ചത്തുരുത്തുകളിൽ തളിരായ് നീ പൂത്തുലഞ്ഞു.


ഉന്മത്ത മേഘങ്ങൾ ഇടിവാൾ മുഴക്കി നിൻ  താളങ്ങൾ രൗദ്രമാവുമ്പോൾ,

 

നീയാം തുലാവർഷം എത്രവേഗം സഖി മനസ്സിൻറെ ഉർവ്വരതയുണർത്തിടുന്നു....


 

എൻ ഹൃദയ തന്ത്രികളിൽ ശ്രുതിമീട്ടി നിൻ പെയ്ത്തിൻ താളങ്ങൾ മന്ദമാവുമ്പോൾ,

തോരുന്ന നിന്നിലേക്കലിയുവാൻ വെമ്പുമെൻ പ്രാണനേ നിന്നിൽ ലയിപ്പിക്ക!


 ഒരു കൊള്ളിയാൻ വെട്ടി ഉയിരെടുക്ക!!


പിന്നെ നാം ഒരുമിച്ചു നീരാവി ആവുക.... കാർമേഘം ആവുക.....


 കാലവർഷങ്ങളായി പെയ്തു പെയ്തൊഴിയുക...........

No comments:

Post a Comment

റോഡോഡെൻഡ്ഡ്രോൺ

  ചൊക്രൻ്റെ മേൽ ചെരുവിലൊന്നിൽ വെള്ളിനീരൊഴുകുന്ന കല്ലിന്നോരത്തിലായ് മലയാട് മേയുന്ന പുൽമേടിലൊന്നി -ലിന്നെത്ര ഋതുക്കൾ താണ്ടി ഞാനിങ്ങനെ... കാറ്റ...