ദൈവമറിയാതെ, മതങ്ങളറിയാതെ,
ആലസ്യമതിരിടും ലോകമറിയാതെ,
ദൈവനാമത്തിൻ മുഖംമൂടിയുമേന്തി
പോർവിളി മുഴക്കുന്നു കൊലയാളികൾ!
ജീവിക്കുവാൻ പ്രജയ്ക്ക് അവകാശമേകിയ
ഭരണകൂടങ്ങൾ നോക്കിനിൽക്കെ,
മനുഷ്യാവകാശങ്ങളുദ്ഘോഷിക്കുന്ന
മാധ്യമ വൃന്ദവും നോക്കിനിൽക്കെ,
ഒഴുകുന്ന കണ്ണുനീർ ചാലുകൾ കാണാതെ,
വഴിയിൽ നിറയും കബന്ധങ്ങൾ കാണാതെ,
ജിഹാദിന്റെ ഭൂതം ആവേശിച്ച യൗവനം
ഭ്രാന്തമായി കുരുതി നടത്തുന്നു പിന്നെയും...
മുംബൈയും മലേഗാവും കന്ധമാലും
അസമുമാകാശം ചുവപ്പിക്കവെ,
കശ്മീരഹിമബിന്ദു നിണമണിഞ്ഞീടവെ,
ഇവിടെ "ഹേ റാം" പ്രതിധ്വനിക്കുന്നുവോ...
രാമനും റഹീമും യഹോവയും അറിയാതെ,
ബെബിളും വേദവും ഖുറാനുമോതാതെ,
സങ്കുചിത മാനസങ്ങൾ ജന്മമേകിയ
സഹജീവിഹത്യയുടെ രീതിശാസ്ത്രം!
മുംബൈ ഭീകരാക്രമണ പശ്ചാത്തലത്തിൽ എഴുതിയ കവിത.
ReplyDelete