പലരും പറവകളെപ്പോലെ!
പറക്കാനുള്ള ആകാശം അതിരില്ലാത്തത്...
ചിറകുകളുടെ ശേഷി പരിമിതം.
ചിന്തയുടെ വ്യാപ്തിയോ അപരിമിതം..
ചിറകു തളർന്ന പറവ..
കൂട്ടിലെ പറവ..
ദേശാടന പറവ...
അട പറവ...
പറവകൾ പലതരം!!
പ്രതീക്ഷയുടെ തണലുണ്ട് കൂട്ടിലേ കിളിക്ക്.
അടപ്പറവക്കൊ കടമയുടെ വിലങ്ങും.
ഋതുഭേദങ്ങൾ പറത്തും ദേശാടന പറവകളെ...
ഒരു പറവയും സ്വഛ്ച്ചമല്ല,
സ്വതന്ത്രമല്ല.
പറവകൾ പറക്കുന്നത്
പല ചിറകുകളാൽ.
കാലത്തിന്റെ,
വിധിയുടെ,
ആവശ്യകതയുടെ,
പരപ്രേരണയുടെ...
സ്വഛ്ച്ച സഞ്ചാരം കാംക്ഷിക്കും പറവകൾ
ശൂന്യതയുടെ വിഹായസ്സ് തേടുന്നു...
No comments:
Post a Comment