തനിച്ച് ഞാനിവിടെ...
നീയവിടെ....
പുറത്ത് പൂർണചന്ദ്രൻ,
തണുപ്പ്,
കൂരിരുൾ.
ഇടിച്ചു നിൽക്കുന്ന മനസ്.
പേരുചൊല്ലി വിളിച്ചില്ല നിന്നെ ഞാൻ.....
നാമരൂപങ്ങളല്ല നീയെന്നെന്റെ
നെഞ്ചിലാരോ പറഞ്ഞിരുന്നെപ്പോഴും!!
എന്റെയാത്മാവ് നിന്റെയുള്ളിലും
നിന്റെയാത്മാവ് എന്റെയുള്ളിലും
അന്തരാത്മാവഭിന്നമാക്കിയും
ഐക്യമത്യം പുലർത്തി നാമിങ്ങനെ....
എന്റെ ചിന്തക്ക് ചിന്തേര് രാകി നീ..
എന്റെ യാത്രക്ക് പാഥേയമൂട്ടി നീ..
എന്റെ കാഴ്ചക്ക് കണ്ണായി മാറി നീ
-യെന്റെ കുസൃതിക്ക് കൂടെ കളിച്ചു നീ....
നിന്നിലാണിന്നു ഞാനുറങ്ങീടുക...
നിന്നിലാണു ഞാൻ രാവുണർന്നീടുക...
നിന്നിലാണു ഞാൻ തനിയെ നടക്കുക...
എന്നിലാണു നീ ശ്വാസമായ് മാറുക!!!
No comments:
Post a Comment